മെഡിക്കൽ തട്ടിപ്പുകൾക്കെതിരെ കർശന ശിക്ഷകൾ ഏർപ്പെടുത്തി സൗദി അറേബ്യ. ഇതു സംബന്ധിച്ച് സൗദി പബ്ലിക് പ്രോസിക്യൂട്ടർമാർ മുന്നറിയിപ്പ് നൽകി.
വ്യാജ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്താൽ പത്ത് വർഷം വരെ തടവും പരമാവധി പത്ത് ദശലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്.
സൗദിയിലെ നിയമപ്രകാരം വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയ്ക്കും നിർമ്മാണത്തിനും വിതരണത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതാണ്, അതുപോലെ തന്നെ കുറ്റകരവുമാണ്.