പത്മവിഭൂഷൺ ബഹുമതി ലഭിച്ച ചിരഞ്ജീവിയെ പ്രശംസിച്ച് മകനും നടനുമായ രാം ചരൺ. പിതാവിനെ ബഹുമതിക്കായി പരിഗണിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗവൺമെന്റിനും താരം നന്ദി പറഞ്ഞു. സാമൂഹ്യമാധ്യമത്തിലൂടെ രാം ചരൺ പങ്കുവെച്ച ആശംസ കുറിപ്പ് ഇതിനോടകം ജനശ്രദ്ധ നേടുകയും ചെയ്തു.
“ചിരഞ്ജീവിക്ക് അഭിമാനകരമായ ‘പത്മവിഭൂഷൺ’ ഇന്ത്യൻ സിനിമയ്ക്കും ഈ സമൂഹത്തിനും നിങ്ങൾ നൽകിയ സംഭാവനകൾ എന്നെ രൂപപ്പെടുത്തുന്നതിലും എണ്ണമറ്റ ആരാധകരെ പ്രചോദിപ്പിക്കുന്നതിലും ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ ബഹുമതിക്കും അംഗീകാരത്തിനും ഭാരത സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അങ്ങേയറ്റം നന്ദി. ഒപ്പം ഇത്രയും വലിയൊരു പിന്തുണ നൽകിയതിന് ആരാധകർക്കും നന്ദി” എന്നാണ് രാം ചരൺ കുറിച്ചത്.
Congratulations @KChiruTweets ❤️on the prestigious ‘Padma Vibhushan’! Your contribution to Indian cinema and society at large has played an instrumental role in shaping me and inspiring countless fans. You are an impeccable citizen of this great nation..
Immense gratitude to…
— Ram Charan (@AlwaysRamCharan) January 26, 2024
40 വർഷക്കാലമായി കലാരംഗത്ത് ചിരഞ്ജീവി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകിയത്. മമ്മൂട്ടി, മോഹൻലാൽ, ജൂനിയർ എൻടിആർ, ഖുശ്ബു തുടങ്ങി നിരവധി താരങ്ങളും പ്രമുഖരുമാണ് ചിരഞ്ജീവിക്ക് ആശംസ അറിയിച്ചത്.