നംബിയോ സുരക്ഷാ സൂചിക, എട്ടാം തവണയും ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

Date:

Share post:

2024-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനത്ത്‌. നംബിയോയുടെ ഓൺലൈൻ ഡാറ്റാബേസ് പ്രകാരമാണിത്. അജ്മാൻ, ദുബായ്, റാസൽഖൈമ എന്നിവയുൾപ്പെടെ മറ്റ് മൂന്ന് എമിറേറ്റുകൾ ആഗോളതലത്തിൽ മികച്ച ആറ് നഗരങ്ങളിൽ ഇടംപിടിക്കുകയും ചെയ്തു. സുരക്ഷാ സൂചികയിൽ ഏറ്റവും മികച്ചതും (86.8) കുറ്റകൃത്യങ്ങളുടെ തോതിൽ അവസാനവുമാണ് (13.1) അബുദാബി.

82.2 കുറ്റകൃത്യ സൂചികയും 17.8 സുരക്ഷയുമായി തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ കാരക്കാസാണ് ഏറ്റവും മോശം സ്കോർ നേടിയത്. ഒരു നിശ്ചിത നഗരത്തിലോ രാജ്യത്തിലോ ഉള്ള കുറ്റകൃത്യങ്ങളുടെ മൊത്തത്തിലുള്ള കണക്കാണ് ക്രൈം ഇൻഡക്സ്. നംബിയോയുടെ കുറ്റകൃത്യ സൂചികയിൽ 329 നഗരങ്ങളെ റാങ്ക് ചെയ്തിട്ടുണ്ട്.

20-ൽ താഴെയുള്ള കുറ്റകൃത്യങ്ങളുടെ തോത് വളരെ താഴ്ന്നതും, 20-നും 40-നും ഇടയിലുള്ള കുറ്റകൃത്യങ്ങളുടെ തോത് കുറവും, 40-നും 60-നും ഇടയിൽ മിതമായതും, 60-നും 80-നും ഇടയിൽ ഉയർന്നതും, 80-ൽ കൂടുതൽ കുറ്റകൃത്യങ്ങളുടെ തോത് വളരെ ഉയർന്നതും ആയാണ് കണക്കാക്കുന്നതെന്ന് നംബിയോ പറഞ്ഞു. സുരക്ഷാ സൂചിക കുറ്റകൃത്യ സൂചികയ്ക്ക് വിപരീതമാണ്. നഗരത്തിന് ഉയർന്ന സുരക്ഷാ സൂചികയുണ്ടെങ്കിൽ, അത് വളരെ സുരക്ഷിതമായാണ് കണക്കാക്കപ്പെടുന്നത്.

മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ

2017 മുതൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന നേട്ടം അബുദാബി സ്വന്തമാക്കിയിട്ടുണ്ട്. മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഉയർന്ന ജീവിതനിലവാരം നിലനിർത്തുന്നതിനുള്ള എമിറേറ്റിൻ്റെ ആഗോള നേതൃത്വത്തെയുമാണ് എട്ടാം തവണയും നഗരത്തിൻ്റെ ഏറ്റവും സുരക്ഷിതമായ റാങ്ക് പ്രതിഫലിപ്പിക്കുന്നതെന്ന് അബുദാബി പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

കുറ്റകൃത്യങ്ങൾ, പ്രതിസന്ധികൾ, ദുരന്തങ്ങൾ, സുരക്ഷാ സംഭവങ്ങൾ എന്നിവ പ്രവചിക്കുക, കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുസ്ഥിര സുരക്ഷയ്ക്കും അബുദാബി പോലീസ് പ്രാധാന്യം നൽകിവരുന്നുണ്ട്. എമിറേറ്റിൽ സുരക്ഷ നിലനിർത്തുന്നതിന് അതീവ പ്രാധാന്യം നൽകിയ നേതൃത്വത്തിൻ്റെ പിന്തുണയാണ് ലോകത്തിലെ ഏറ്റവും മികച്ച റാങ്കിംഗ് നേടിയതെന്ന് അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷരീഫി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...