ഇന്ത്യൻ പ്രവാസികൾക്കായി ഖത്തറിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് ജനുവരി അഞ്ചിന് നടക്കും. ഐ.സി.ബി.എഫുമായി സഹകരിച്ച് അൽ ഖോറിലെ ഹാർബറിന് എതിർ വശത്തുള്ള കോർ ബേ റെസിഡൻസിയിലാണ് കോൺസുലാർ ക്യാമ്പ് നടക്കുക. രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെ നടക്കുന്ന ക്യാമ്പിൽ പ്രവാസികൾക്ക് പാസ്പോർട്ട്, പി.സി.സി, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകും.
രാവിലെ എട്ട് മണി മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമാണ്. കൂടാതെ ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്കും ക്യാമ്പിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി 70462114, 66100744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.