ഇന്ത്യയുടെ 75-ാമത് സാതന്ത്ര്യദിനാഘോഷം വിപുലമാക്കാന്‍ തയ്യാറെടുത്ത് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇന്ത്യയുടെ െഎക്യം , സാംസ്കാരിക വൈവിധ്യം എന്നിവയുടെ സൂചകമായി മൂന്ന് ദിവസം നീളുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഹമായി ദിവ്യ ചക്ര 2022 എന്ന പേരില്‍ കലാ പ്രദര്‍ശനം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ശൈഖ് അഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമിയുടെ ഓഫീസുമായി സഹകരിച്ചാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
വിവിധ രാജ്യങ്ങളിലുളള കലാകാരന് മാരം അണിനിരത്തിയാണ് ദിവ ചക്ര -2022 സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഈ മാസം 20ന് കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ ചിത്രപ്രദര്‍ശനവും നടത്തും. ആര്ട്ടസൊ ഗാലറിയാണ് ചിത്രപ്രദര്‍ശനത്തിന്റെ ചുക്കാന്‍ പിടിക്കുക.
ലൈവ് രംഗോലി, തത്സമയ നൃത്ത പ്രകടനങ്ങൾ, സംഗീത വിരുന്ന്, പാനല്‍ ചര്‍ച്ചകൾ തുടങ്ങി അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 15ന് ദേശീയ പതാക ഉയര്‍ത്തുന്നതടക്കം പതിവ് ചടങ്ങുകൾക്കും ഇന്ത്യന്‍ കോണ്‍സുലേറ്റ് സാക്ഷ്യം വഹിക്കും.