പുതുവർഷാഘോഷവുമായി ബന്ധപ്പെട്ട് ദുബായ് മെട്രോ ഡിസംബർ 31 മുതൽ 40 മണിക്കൂർ നിർത്താതെ പ്രവർത്തിക്കും. കൂടാതെ പൊതു ജനങ്ങൾക്കായി 230 സൗജന്യ ബസ് സർവീസും ഉണ്ടാവുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഇത് പ്രകാരം 2023 ഡിസംബർ 31 ന് രാവിലെ എട്ട് മണി മുതൽ 2024 ജനുവരി ഒന്ന് രാത്രി 12 മണി വരെ ദുബായ് മെട്രോ പ്രവർത്തിക്കും. കൂടാതെ 2023 ഡിസംബർ 31 ന് രാവിലെ ഒൻപത് മണി മുതൽ 2024 ജനുവരി രണ്ട് പുലർച്ചെ ഒരു മണി വരെയും ദുബായ് ട്രാമും പ്രവർത്തിക്കും.
മെട്രോ, ട്രാം സേവനങ്ങൾ, സൗജന്യ ബസ് യാത്രകൾ, അധിക പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ ഗതാഗത ഓപ്ഷനുകൾ നൽകും. കൂടാതെ ഗതാഗതക്കുരുക്ക് കുറയ്ക്കുക തുടങ്ങിയവയാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് ആർടിഎ സിഇഒ അബ്ദുല്ല യൂസിഫ് അൽ അലി പറഞ്ഞു.