മേഖലാ ആസ്ഥാനം സൗദിയിലേയ്ക്ക് മാറ്റാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്ന നിയമനടപടിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് നിയമം അംഗീകരിച്ചത്. 2024 ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും.
മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് തുടർന്ന് കരാറുകൾ ലഭിക്കണമെങ്കിൽ മന്ത്രിസഭ അംഗീകരിച്ച പുതിയ നിയമങ്ങൾ പാലിക്കേണ്ടി വരും. പ്രാദേശിക ആസ്ഥാനം ഇതിനോടകം സൗദിയിലേക്ക് മാറ്റിയ കമ്പനികൾക്ക് നിരവധി ഇളവുകളും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. 30 വർഷത്തേക്ക് കോർപ്പറേറ്റ് നികുതി ഈടാക്കുന്നതിൽ നിന്നും ഇത്തരം കമ്പനികളെ ഒഴിവാക്കിയിട്ടുണ്ട്.
200-ലധികം കമ്പനികളാണ് ഇതുവരെ പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റിയത്. ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഇവയിൽ ഭൂരിഭാഗവും.