റോബിൻ ബസ് വീണ്ടും തടഞ്ഞു. ഇന്നാണ് റോബിൻ ബസ് സർവ്വീസ് പുനഃരാരംഭിച്ചത്. പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസ് ആണ് ഇന്ന് പുലർച്ചെ 5 മണിക്ക് പുറപ്പെട്ടത്. അതിനിടെയാണ് വീണ്ടും പരിശോധന.
ബസ് തടഞ്ഞ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മുവാറ്റുപുഴ ആനിക്കാട് വെച്ചാണ് റോബിൻ ബസ് മോട്ടോർ വാഹനവകുപ്പ് വീണ്ടും തടഞ്ഞത്.
പത്തനംതിട്ട മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം ബസ് സർവ്വീസ് തുടർന്നു.
സർവ്വീസ് തടസപ്പെടുത്താനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് നടത്തിപ്പുകാരൻ റോബിൻ ഗിരീഷ് ആരോപിച്ചിരുന്നു.