വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണം നൽകി നടൻ ബാല. തനിക്ക് ഒരു മകൾ ആണെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് ഇതുവരെ ഒന്നും പറയാതിരുന്നതെന്ന് ബാല പറയുന്നു. താൻ ഒരു മകന്റെ പിതാവെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബം, കുട്ടികൾ തുടങ്ങിയ കാര്യങ്ങൾക്ക് ഞാൻ വളരെ വലിയ പ്രാധാന്യം നൽകിയിരുന്നു. ഒരു ദിവസം കാണാൻ പാടില്ലാത്തതു കണ്ണുകൊണ്ടു കണ്ടു. കണ്ടു എന്ന് മാത്രമല്ല, അങ്ങനെയെല്ലാം ഉണ്ടോ എന്ന് ഞാൻ ഞെട്ടിപ്പോയി. ജീവിതത്തതിൽ ഞാൻ അതൊന്നും അറിഞ്ഞിട്ടില്ല.
ആ കാഴ്ചകണ്ട ശേഷം, എനിക്ക് അതിനേക്കാൾ വലുതായി ഒന്നുമില്ല. അന്ന് ഞാൻ തളർന്നു പോയി,” ബാല പറഞ്ഞു. “ഇപ്പോൾ കുറച്ച് അപ്സെറ്റ് ആണ്. മകളെ ഒന്ന് വീഡിയോ കോളിലെങ്കിലും കാണണം എന്നായിരുന്നു പ്രതീക്ഷ. ദേഷ്യത്തിലോ സങ്കടത്തിലോ കാര്യങ്ങൾ പറയാൻ പാടില്ല എന്നാണ്. എന്നാലും ഞാൻ പറയാം…എന്നും ബാല പറഞ്ഞിരുന്നു. തന്റെ പിറന്നാൾ ദിനത്തിലായിരുന്നു ബാല മാധ്യമങ്ങളോടായി ഇക്കാര്യം പറഞ്ഞത്.