ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന ഷാർജ ഇവന്റ്സ് ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമായി. “ സീ ഷാർജ” എന്ന കാഴ്ചപ്പാടോടെ നടക്കുന്ന 4 ദിവസത്തെ ഷാർജ ഇവന്റ്സ് ഫെസ്റ്റിവലിൽ വിനോദപരവും വിദ്യാഭ്യാസപരമായി വിജ്ഞാനപ്രദവുമായ നിരവധി കാഴ്ചകളാണ് കാത്തിരിക്കുന്നത്. ഡിസംബർ 17 ഞായറാഴ്ച വരെ ഷാർജയിലെ അൽ മജാസ് ആംഫി തിയേറ്ററിൽ ഫെസ്റ്റിവൽ നടക്കും.
വാർഷിക ഷാർജ ഇവന്റ്സ് ഫെസ്റ്റിവൽ ദിവസവും 16:00 മുതൽ 22:00 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ഫെസ്റ്റിവൽ വേദിയായ അൽ മജാസ് ആംഫി തിയേറ്ററും ഖാലിദ് ലഗൂണിന്റെ ഹൃദയഭാഗത്തുള്ള അതിന്റെ വിവിധ പ്ലാറ്റ്ഫോമുകളും അതിഗംഭീരമായി തന്നെ അലങ്കരിച്ചു കഴിഞ്ഞു.
എല്ലാ ദിവസവും വൈകുന്നേരം ആറ് മണി മുതൽ ഓരോ മണിക്കൂറിലും ലേസർ ഷോകൾ നടക്കും. ഫുഡ് കോർട്ടുകളും ഫെസ്റ്റവലിൽ ഇടംനേടിയിട്ടുണ്ട്. പ്രമുഖ ഷെഫുമാരായ സലാം അൽ-ദക്കാക്ക്, ഗദാ അൽ-താലി, സോമയ ഒബൈദ് എന്നിവരും മേളയുടെ ആകർഷണമാണ്.