പുതിയ ഉംറ സീസണിൽ പുതിയ പ്രഖ്യാപനങ്ങളുമായി ഉംറ ഹജ്ജ് മന്ത്രാലയം. ഉംറയ്ക്കായി എത്തുന്ന തീർഥാടകർക്ക് വിസ ഉപയോഗിച്ച് സൗദിയിലെ ഏത് വിമാനത്താവളം വഴിയും പ്രവേശിക്കാം. തിരികെ മടങ്ങാനും ഈ സംവിധാനം ഉപയോഗിക്കാം.
ഉംറ തീർഥാടകർക്ക് രാജ്യത്തുടനീളം സഞ്ചാരിക്കാം എന്ന് മുൻപേ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഏത് അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളം വഴിയും പ്രവേശിക്കുകയും മടങ്ങിപ്പോകുകയും ചെയ്യാം. ജിദ്ദയിലെയും മദീനയിലെയും വിമാനത്തവളങ്ങൾ വഴി മാത്രമായിരുന്നു ഇതിന് മുൻപ് ഉംറ തീർഥാടകർക്ക് യാത്രചെയ്യാൻ അനുമതിയുണ്ടായിരുന്നുത്.
പുതിയ സീസണിൽ അതിഥികളായ ആളുകളെ കൊണ്ടുവന്ന് ഉംറ നിർവഹിക്കാനും രാജ്യത്തെ താമസക്കാർക്ക് അനുമതി നൽകിയിരുന്നു. എന്നാൽ അത് പിൻവലിച്ചാതായും പിന്നീട് അറിയിച്ചു. ഉംറ സംബന്ധിച്ച് മന്ത്രാലയത്തിന്റെ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാവുന്ന മുറയ്ക്ക് മാത്രമേ കാര്യങ്ങൾ ചെയ്യാവു എന്നും ഔദ്യോഗിക വൃത്തങ്ങൾ പുറത്ത് വിടുന്ന വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും സൗദി ഉംറ ഹജ്ജ് മന്ത്രാലയം അറിയിച്ചു.