പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയിൽ നിന്ന് മാർഗരറ്റ് ആൽവയും എൻ ഡി എയിൽ നിന്ന് ജഗദീപ് ധന്കറും മത്സരിക്കും. രാജ്യസഭയിലെയും ലോക്സഭയിലെയും 788 അംഗങ്ങളാണ് വോട്ട് ചെയ്യുക. നോമിനേറ്റ് ചെയ്യപ്പെട്ടവർക്കും വോട്ട് ചെയ്യാം.
ഗോവ, ഗുജറാത്ത് , ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് മാർഗർറ്റ്. നിലവിൽ ക്യാബിനറ്റ് മിനിസ്റ്റർ ആണ്. വെസ്റ്റ് ബംഗാൾ ഗവർണർ ആയിരുന്നു ജയ്ദീപ് ധൻകർ. 2021 – 22 ഇൽ രാജസ്ഥാൻ ലെജിസ്ലേറ്റീവ് അംഗവും 1994 ഇൽ ലോക്‌സഭാ അംഗവുമായിരുന്നു. രാവിലെ പത്തുമണിമുതൽ വൈകുന്നേരം അഞ്ചു മണിവരെയാണ് വോട്ടെടുപ്പ്. കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്ന പശ്ചാത്തിൽ തൃണമൂൽ കോൺഗ്രസ്സിന് വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ല എന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയാകും. ഇത് സംബന്ധിച്ച് മമത ബാനർജി പ്രധാമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂൽ കോൺഗ്രസിന് 43 എം പി മാരാണുള്ളത്.
രാജ്യസഭയയിലെയും ലോക്സഭയിലെയും 780 എം പി മാരാണ് ഇലക്ടർ കോളേജ്. 543 ലോക്സഭ എം പിമാരുടെ രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഒൻപത് പേരടക്കം ആകെ 23 എം പി മാർ നിലവിലുണ്ട്. 303 അംഗങ്ങൾ ലോക്സഭയിലും 91 അംഗങ്ങൾ രാജ്യസഭയിലും ബി ജെ പിക്കുണ്ട്. 391 വോട്ടുകളാണ് വിജയിക്കാൻ ആവശ്യം. ബി എസ് സി, വൈ എസ് ആർ ഡി, ബി ജെ ഡി തുടങ്ങിയ എൻ ഡി എ യുടെ ഇതരക്കക്ഷികളുടെ പിന്തുണ ജയ്ദീപിനുണ്ട്. അതേസമയം തെലങ്കാന രാഷ്ട്രസമിതി (TRS) മാർഗരറ്റ് ആൽവയ്ക്ക് പിന്തുണ അറിയിച്ചു. ടി ആർ എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ പാർട്ടിയിലെ പതിനാറ് എം പി മാരോട് മാർഗരറ്റിന് വോട്ട് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
ഈ മാസം 10 ന് നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്‌ചയായിരിക്കും ചുമതലയേൽക്കുക.