തന്റെ രാഷ്ട്രീയ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ഇന്ന് ലഖ്നൗവിൽ ചേർന്ന പാർട്ടി യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.
2016-ലാണ് ആനന്ദ് ബിഎസ്പിയിൽ എത്തുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരകരിൽ ഒരാളായിരുന്നു ആകാശ്. കൂടാതെ 2022-ൽ രാജസ്ഥാനിലെ അജ്മീറിൽ അദ്ദേഹം പദയാത്രയും നടത്തിയിരുന്നു. കഴിഞ്ഞ വർഷം മുതൽ പാർട്ടി കാര്യങ്ങളുടെ ചുമതല ആകാശിനായിരുന്നു.
2018-ൽ ബിഎസ്പി ആറ് സീറ്റുകൾ നേടിയ രാജസ്ഥാനിൽ ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ആനന്ദിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മായാവതിയുടെ പ്രഖ്യാപനം രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്.