താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്ത മലയാളികൾ അറിഞ്ഞത്.
ഈ അടുത്ത് സമൂഹമാധ്യമങ്ങളിലൂടെ മാളവിക തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്.
അടുത്തിടെയാണ് അഭിനേതാവ് കൂടിയായ കാളിദാസ് ജയറാമിൻറെ വിവാഹനിശ്ചയം നടന്നത്. മോഡൽ താരിണി കലിംഗരായരാണ് കാളിദാസിൻറെ ജീവിതപങ്കാളി. ‘മോൻറെ കല്യാണം ഉടനെയില്ല, മോളുടെയാണ് ആദ്യം’ എന്നാണ് മക്കളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ പാർവ്വതി പറഞ്ഞത്.