അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകൾ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിന അവധി ദിനങ്ങളായ 2, 3, 4 ദിവസങ്ങളിൽ അബുദാബിയിൽ പാർക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ മുതൽ 5ന് രാവിലെ 7.59 വരെയാണ് ഇളവ്. മുസഫ എം–18ലെ പാർക്കിങ് കേന്ദ്രത്തിലും ഈ ദിവസങ്ങളിൽ സൗജന്യമായി പാർക്ക് ചെയ്യാം. റസിഡന്റ് പാർക്കിങ്ങിൽ രാത്രി 9 മുതൽ രാവിലെ 8 വരെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
നിയമലംഘകർക്ക് 200 ദിർഹം പിഴയുണ്ട്. ദുബായിൽ ഇന്നു മുതൽ ചൊവ്വാഴ്ച രാവിലെ 8വരെ പാർക്കിങ് സൗജന്യമായിരിക്കും. ദേശീയ ദിന അവധിയുണ്ടെങ്കിലും കാലാവസ്ഥ ഉച്ചകോടി നടക്കുന്നതിനാൽ 12വരെ ദുബായ് മെട്രോ രാവിലെ 5 മുതൽ രാത്രി ഒരുമണിവരെ സർവീസ് നടത്തും.