52-ാമത് ദേശീയ ദിനം ആഘോഷിച്ച് യുഎഇ. സഖ്യനാടുകളായി അറിയപ്പെട്ടിരുന്ന അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ 6 പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2നാണ് യുഎഇ എന്ന ഒറ്റ രാജ്യമായി മാറിയത്. ഈ ദിവസമാണ് യുഎഇ ദേശീയ ദിനമായി ആഘോഷിക്കുന്നത്. 1972 ഫെബ്രുവരി 10ന് റാസൽഖൈമയും ചേർന്നതോടെ യുഎഇയ്ക്ക് സപ്ത എമിറേറ്റിന്റെ തിളക്കവും ശക്തിയും കൈവന്നു.
“എമിറാത്തികൾക്ക് അവരുടെ ദേശസ്നേഹവും ഐക്യവും വൈവിധ്യമാർന്ന പൈതൃകങ്ങളും പ്രിയപ്പെട്ടവരുമായി ആഘോഷിക്കാനുള്ള സമയമാണ് ദേശീയ ദിനം. ആഘോഷങ്ങളിൽ സാധാരണയായി പരേഡുകൾ, കരിമരുന്ന് കലാപ്രകടനങ്ങൾ ഷോകൾ, സംഗീത പ്രകടനങ്ങൾ, ഒട്ടക മൽസരങ്ങൾ, കാർ റാലികൾ എന്നിവയും ഉൾപ്പെടുന്നു,”
ആഘോഷവേളയിൽ യുഎഇ ദേശീയ പതാക അഭിമാനത്തോടെ ഉയർത്തി രാജ്യമെങ്ങും വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 192 രാജ്യക്കാർ യുഎഇയിൽ സമാധാനത്തോടെ ജീവിക്കുന്നത് ഈ രാജ്യത്തെ സുരക്ഷയും ഭരണാധികാരികളുടെ കഴിവും മേന്മയും വെളിവാക്കുന്നതാണ്. അതിനാൽ തന്നെ പ്രവാസികൾക്കും ദേശീയ ദിനം ആഘോഷത്തിന്റെ നിമിഷങ്ങളാണ്.