സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുന്നത് വെജിറ്റേറിയൻ ഭക്ഷണം. ഇക്കാര്യത്തിൽ ഇനി ആർക്കും സംശയം വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനത്തെ കുറിച്ച് അറിയിച്ചത്. എന്നാൽ ഈ വർഷം മുതൽ നോൺവെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ മുൻ നിലപാട്.
അതേസമയം കലോത്സവ റിപ്പോർട്ടിംഗിൽ ഇക്കുറി ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ട്. അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്ക് കലോത്സവത്തിൽ പ്രത്യേക പാസ് നൽകും. കലോത്സവ വേദികളിൽ നവമാധ്യമങ്ങളെ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, മാധ്യമ പ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.