പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നഴ്സിംഗ് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് യുഎഇ. നിര്‍ധന കുടുംബങ്ങളിലെ മികച്ച പ്രവാസി വിദ്യാര്‍ഥികള്‍ക്കാണ് യുഎഇയിലെ കോളേജുകളില്‍ നഴ്സിംഗ് പഠനത്തിന് അവസരം ഒരുക്കിയത്. അബുദാബി വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ‘അടയാ’ ഇനിഷ്യേറ്റീവും ഫാത്തിമ കോളേജ് ഫോര്‍ ഹെല്‍ത്ത് സയന്‍സസും പ്രതിനിധീകരിക്കുന്ന എമിറേറ്റ്സ് റെഡ് ക്രസന്റും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.
കോളേജ് നിഷ്കര്‍ഷിക്കുന്ന നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് നഴ്സിംഗ് പഠിക്കാന്‍ അവസരം ലഭിക്കുക. കോളേജില്‍ ചേരാന്‍ ആഗ്രഹിക്കുന്ന നിരവധി വനിതകളുടെ സ്വപ്നങ്ങള്‍ ഇതോടെ സാക്ഷാത്കരിക്കപ്പെടുമെന്ന് ഇആര്‍സി ഫോര്‍ വിമന്‍ അഫയേഴ്സ് ഡെപ്യൂട്ടി ചെയര്‍മാനും അടായ ഇനിഷ്യേറ്റീവിന്റെ ഹയര്‍ കമ്മിറ്റി ചെയര്‍പേഴ്സണുമായ ഷെയ്ഖ ഷംസ ബിന്ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന് വ്യക്തമാക്കി. ജനറല്‍ വിമന്‍സ് യൂണിയന് സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡിന്റെ ചെയര്‍വുമണും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ സുപ്രീം ചെയര്‍വുമണുമായ ഷെയ്ഖ ഫാത്തിമ ബിന്റ് മുബാറക്കും സംരംഭത്തിന് പിന്തുണ അറിയിച്ചു.
ദേശീയ സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ആഗോളതലത്തില്‍ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമത്തിനും പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഏഴ് രാജ്യങ്ങളിലായി 200 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് അടയ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. യുഎഇ, ഇന്ത്യ, ഫിലിപ്പീന്‍സ്, ഈജിപ്ത്, മൗറിറ്റാനിയ, അല്‍ബേനിയ, ബോസ്നിയ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനം ലഭിക്കുക.