ക്യാമറയ്ക്ക് മുന്നിൽ മകളെ കൊണ്ടുവരാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി ആലിയ ഭട്ട്. മകൾ റാഹയുടെ മുഖം മറയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മകളെ ഓർത്ത് അഭിമാനിക്കുന്ന ഒരു അമ്മയാണ് താനെന്നും ആലിയ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ മകളുടെ ചിത്രം പങ്കുവെക്കേണ്ട ആവശ്യം ഇല്ലായിരുന്നെന്നും താരം കൂട്ടിച്ചർത്തു.
‘എന്റെ മകളുടെ മുഖം മറയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവളെ ഓർത്ത് അഭിമാനിക്കുന്ന അമ്മ കൂടിയാണ് ഞാൻ. കഷ്ടിച്ച് ഒരു വയസുപോലും പ്രായമില്ലാത്ത കുട്ടിയാണ് റാഹ. ഇപ്പോള്‍ ക്യാമറ ഓണ്‍ അല്ലെങ്കില്‍ മകളുടെ വലിയൊരു ചിത്രം ഈ സ്ക്രീനില്‍ കാണിക്കുമായിരുന്നു. ഞങ്ങൾ അവളെ ഏറെ സ്നേഹിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ പുതിയ അച്ഛനും അമ്മയുമാണ്. സോഷ്യൽ മീഡിയയിൽ മകളുടെ മുഖം നിറഞ്ഞു നില്‍ക്കുന്നത് എങ്ങനെയുണ്ടാവുമെന്ന് ഞങ്ങള്‍ക്കറിയില്ല’ എന്ന് ആലിയ വ്യക്തമാക്കി.
അതേസമയം മകള്‍ ജനിച്ചതിന് ശേഷം ജീവിതം ആകെ മാറിയെന്നും ആലിയ പറഞ്ഞു. മകളെ പരിഗണിച്ചാണ് ഇപ്പോൾ രൺബീറും താനും സിനിമകൾ ചെയ്യുന്നത്. തങ്ങളില്‍ ആരെങ്കിലും എപ്പോഴും മകള്‍ക്കൊപ്പം ഉണ്ടാവുന്ന തരത്തിലായിരിക്കും സിനിമകള്‍ തെരഞ്ഞെടുക്കുക. താന്‍ ‘ജിഗ്ര’ ചെയ്തപ്പോൾ രണ്‍ബീര്‍ കുറച്ചു മാസത്തേക്ക് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. ‘ജിഗ്ര’യില്‍ അധികവും നൈറ്റ് ഷെഡ്യൂളുകളായിരുന്നു. മകള്‍ക്കൊപ്പം സമയം ചെലവഴിക്കാനായി അഞ്ച് മണിക്കൂറൊക്കെയാണ് ഞാന്‍ ഉറങ്ങിയിരുന്നത്’ ആലിയ കൂട്ടിച്ചേർത്തു. കഴിഞ്ഞ വര്‍ഷമാണ് ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും മകള്‍ പിറന്നത്. നവംബറിലാണ് താരപുത്രി റാഹയുടെ ഒന്നാം പിറന്നാൾ.