യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ട്രാഫിക് പോലീസ്. മഴ പെയ്യുന്ന സമയങ്ങളിൽ കാലാവസ്ഥ ലംഘനം നടത്തുന്നവർക്ക് 2000 ദിർഹം പിഴ ചുമത്തുമെന്ന് ട്രാഫിക് പോലിസ് മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചയോടെയാണ് മഴ ശക്തമാവാൻ തുടങ്ങിയത്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ റോഡുകളിൽ കനത്ത മഴ പെയ്തിട്ടുണ്ട്. മറ്റെല്ലാ എമിറേറ്റുകളെയും ഇത് സാരമായി ബാധിക്കുകയും ചെയ്തു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി 8.30 വരെ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അലേർട്ടുകൾ ഉള്ളതിനാൽ പുറത്തിറങ്ങുമ്പോൾ കൂടുതൽ മുൻകരുതൽ എടുക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കാലാവസ്ഥ നിരീക്ഷണ അക്കൗണ്ട് സ്റ്റോം സെന്റർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അവസ്ഥകൾ കാണിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.