തമിഴ് സിനിമാ ചരിത്രത്തിലെ വൻ വിജയമായി ‘ലിയോ’. ചിത്രം ആകെ നേടിയത് 461 കോടി രൂപയിലധികമാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടം ഇനി വിജയ്-ലോകേഷ് കനഗരാജ് ചിത്രത്തിന് സ്വന്തം. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് തന്നെയാണ് ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.
‘ബാഡാസ് മാ’ എന്ന ഗാനത്തിലെ വരികൾ കുറിച്ചുകൊണ്ടാണ് സ്വപ്ന നേട്ടത്തേക്കുറിച്ച് നിർമാതാക്കൾ ട്വീറ്റ് ചെയ്തത്. പുതിയ പോസ്റ്ററും ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. റിലീസ് ചെയ്ത് ആഗോളതലത്തിൽ ഏഴുദിവസം കൊണ്ടാണ് ചിത്രം 461 കോടി രൂപ നേടിയത്. അഞ്ഞൂറ് കോടി തീയറ്റർ കളക്ഷൻ എന്ന നേട്ടമാണ് ഇനി ‘ലിയോ’യ്ക്ക് മുന്നിലുള്ളത്. ഏഴാം ദിവസം 266 കോടി രൂപയാണ് ലിയോ ഇന്ത്യയിൽ നിന്നുമാത്രം നേടിയത്.
അതേസമയം വിജയ് യുടെയേും ലോകേഷ് കനകരാജിന്റെയും കരിയറിൽ ഏറ്റവും കൂടുതൽ തിയേറ്റർ കളക്ഷൻ ലഭിക്കുന്ന ചിത്രം കൂടിയാണ് ലിയോ. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷൻ നേടിയിരുന്നു. മാർട്ടിൻ സ്കോർസിയുടെ ‘ഡി ചിത്രം കില്ലേഴ്സ് ഓഫ് ദ ഫ്ളവർ മൂണിനെ’യാണ് ലിയോ ഇപ്പോൾ മറികടന്നിരിക്കുന്നത്. ‘ലിയോ’യുടെ കേരള വിതരണാവകാശം സ്വന്തമാക്കിയത് ഗോകുലം മൂവീസ് ആണ്.