‘രാമായണത്തിലെ ‘ രാവണനാവാൻ തെലുങ്ക് താരം യാഷ് വാങ്ങുന്നത് 100 കോടിയെന്ന് റിപ്പോർട്ട്. 100 മുതൽ 150 കോടിവരെയാണ് യാഷ് ഒരു ചിത്രത്തിനായി ഇപ്പോൾ വാങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ ഷെഡ്യൂകൾ അനുസരിച്ച് പ്രതിഫലം വർധിപ്പിക്കുമെന്നും സൂചനയുണ്ട്. കൂടാതെ കെ.ജി. എഫിന്റെ മൂന്നാം ഭാഗം ഒരുങ്ങുകയാണെന്ന ഖ്യാതിയും പരക്കുന്നുണ്ട്.
അടുത്ത വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 ഇൽ ആയിരിക്കും കെജിഎഫ് 3 തിയറ്ററുകളിൽ എത്തുക. കെ.ജി.എഫിലെ ലുക്കിൽ നിന്ന് വളരെ വ്യത്യസ്തമാണ് രാമായണത്തിലേത്. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്ത ലുക്കിലാകും യാഷ് രാമായണത്തിൽ എത്തുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ തുടക്കത്തിൽ താരം ചിത്രത്തിലെ രാവണന്റെ കഥാപാത്രം നിരസിച്ചിരുന്നു. വില്ലന്‍ വേഷം ചെയ്യാന്‍ താല്പര്യമില്ലാത്തതിനെ തുടർന്നായിരുന്നു ഇത്. പിന്നീട് അണിയറപ്രവർത്തകരുമായി നടന്ന ചർച്ചകൾക്കൊടുവിൽ രാവണനാകാൻ യാഷ് സമ്മതം മൂളി.