ശ്രീലങ്കയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ; ലോകകപ്പിലെ തുടർച്ചയായ രണ്ടാം ജയം

Date:

Share post:

ഏകദിന ലോകകപ്പിലെ തകർപ്പൻ മത്സരത്തിനൊടുവിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം. ലോകകപ്പിൽ പാക്കിസ്ഥാന്റെ തുടർച്ചയായ രണ്ടാം ജയവും ശ്രീലങ്കയുടെ രണ്ടാം പരാജയവുമാണിത്. ജയത്തോടെ പോയിന്റ് ടേബിളിൽ പാക്കിസ്ഥാൻ രണ്ടാമതെത്തി. ന്യൂസീലൻഡാണ് ഒന്നാമത്.

പാക് ഓപ്പണർ അബ്ദുല്ല ഷഫീഖ് ഏകദിനത്തിലെ ആദ്യ സെഞ്ച്വറി നേടിയപ്പോൾ, മധ്യനിരയിൽ മുഹമ്മദ് റിസ്വാനും സെഞ്ച്വറി സ്വന്തമാക്കി. കളിയുടെ തുടക്കത്തിൽ പിന്നോട്ട് നിന്നിരുന്ന പാക്കിസ്ഥാൻ 8 പന്തുകൾ ബാക്കി നിൽക്കേ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ശ്രീലങ്ക 50 ഓവറിൽ 9ന് 344, പാക്കിസ്ഥാൻ 48.2 ഓവറിൽ 4ന് 348 എന്നിങ്ങനെയാണ് സ്കോർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ 14-ൽ നിൽക്കേ ഇമാം ഉൾ ഹഖും (12 പന്തിൽ 12) 37ൽ ക്യാപ്റ്റൻ ബാബർ അസമും (15 പന്തിൽ 10) പുറത്തായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച അബ്ദുല്ലയും റിസ്വാനും ചേർന്ന് കൂട്ടിച്ചേർത്ത 176 റൺസ് പാക്ക് ഇന്നിങ്സിന്റെ നട്ടെല്ലായി. ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ ഏറ്റവുമുയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്.

32-ാം ഓവറിൽ സ്കോർ 213ൽ നിൽക്കേ അബ്ദുല്ല പുറത്തായി. 103 പന്തിൽ 116 റൺസെടുത്ത അബ്ദുല്ലയെ ദുഷൻ ഹേമന്ത പുറത്താക്കിയത്. 3 സിക്സും 10 ഫോറും ഉൾപ്പെട്ടതാണ് അബ്ദുല്ലയുടെ ഇന്നിങ്സ്. അഞ്ചാമനായി ക്രീസിലെത്തിയ സൗദ് ഷക്കീൽ റിസ്വാന് മികച്ച പിന്തുണ നൽകി. മഹീഷ് തീക്ഷ്ണ എറിഞ്ഞ 43-ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ റിസ്വാന്റെയും ഷക്കീലിന്റേയും ക്യാച്ചുകൾ ലങ്കൻ ഫീൽഡർമാർ കൈവിട്ടു. 45-ാം ഓവറിൽ 30 പന്തിൽ 31 റൺസുമായി ഷക്കീൽ പുറത്തായി. പിന്നാലെയിറങ്ങിയ ഇഫ്തിഖർ അഹമ്മദിനൊപ്പം (10 പന്തിൽ 22*) റിസ്വാൻ പാക്കിസ്ഥാനെ വിജയത്തിലേക്കു നയിച്ചു. 121 പന്തുകൾ നേരിട്ട റിസ്വാൻ 131 റൺസുമായി പുറത്താകാതെ നിന്നു. 3 സിക്സും 8 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്കായി കുശാൽ മെൻഡിസും സദീര സമരവിക്രമയും സെഞ്ച്വറി നേടി. കുശാൽ മെൻഡിസ് 77 പന്തിൽ 122 റൺസെടുത്തു പുറത്തായി. സദീര 89 പന്തിൽ 108 റൺസെടുത്തു. ഓപ്പണർ പാതും നിസംഗ അർധ സെഞ്ച്വറി നേടി. 61 പന്തുകളിൽ നിന്ന് 51 റൺസാണ് താരം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...