അനധികൃതമായി മദ്യവിൽപന നടത്തിയ 12 ഏഷ്യക്കാർ കുവൈത്തിൽ അറസ്റ്റിൽ. അനധികൃതമായി മദ്യം നിർമ്മിച്ച് വിൽക്കാൻ ശ്രമിക്കവെയാണ് ഏഷ്യൻ പൗരന്മാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 7,854 മദ്യക്കുപ്പികൾ, 6 കണ്ടെയ്നറുകൾ, 116 വീപ്പകൾ, 3 വലിയ ടബ്ബുകൾ എന്നിവ പിടികൂടി.
അനധികൃതമായി മദ്യം നിർമ്മിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിക്കപ്പെട്ടത്. തൂടർന്ന് ആറ് ഉൽപാദന കേന്ദ്രങ്ങൾ പോലീസ് പൂട്ടി. പ്രതികളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നിയമ നടപടികൾക്കായി പൊലീസ് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.