സൌദിയിൽ പ്രവാസി തൊഴിലാളികളുടെ യോഗ്യത ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റുകളുടെ പരിശോധന കർശനമാക്കി. തൊഴില്‍ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതി ഭാഗമായാണ് അസല്‍ രേഖകളുടെ പരിശോധന ആരംഭിച്ചത്. സൗദി മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവ സംയുക്തമായാണ് ‘പ്രാഫഷണല്‍ വെരിഫിക്കേഷന്’ സംവിധാനം നടപ്പിലാക്കുന്നത്.
സൗദിയിലേക്ക് എംപ്ലോയ്മെൻ്റ് വിസയില്‍ എത്തുന്നവർക്ക് ജോലി ചെയ്യാനാവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. സർട്ടിഫിക്കറ്റുകൾക്കൊപ്പം മറ്റ് രേഖകളും പരിശോധനയ്ക്ക് വിധേയമാക്കും.വിദ്യാഭ്യാസ യോഗ്യതയ്കക്ക് പുറമെ മുന്‍പരിചയം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.
അതേസമയം ഏതെല്ലാം തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ‘പ്രാഫഷണല്‍ വെരിഫിക്കേഷന്’ നിർബന്ധമാക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ 62 രാജ്യങ്ങളിൽ നിന്നുളള പൌരൻമാർക്ക് തീരുമാനം ബാധകമാണെന്നും സൗദി സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ ആരംഭിച്ച
തൊഴില്‍ നൈപുണ്യ പരീക്ഷയില്‍ നിന്ന് വ്യത്യസ്തമായാണ് പ്രാഫഷനല്‍ വെരിഫിക്കേഷന് സംവിധാനം പ്രയോഗികമാക്കാനുളള സൌദിയുടെ നീക്കം.