ആമസോൺ മഴക്കാടിനെ സംരക്ഷിക്കാൻ ഈയൂ മുന്നിട്ടിറങ്ങും

Date:

Share post:

ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുന്നതിനായി പദ്ധതിക്ക് തുടക്കമിട്ട് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ അംഗങ്ങളിൽ നിന്നുള്ള സാമ്പത്തിക സംഭാവനകൾ ഏകോപിപ്പിച്ചുകൊണ്ടാണ് ഗ്ളോബൽ ഗേറ്റ് വേ പദ്ധതി നടപ്പാക്കുന്നത്.

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും യൂറോപ്യൻ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളും ഉൾപ്പെടുന്ന ടീം യൂറോപ്പാണ് ആമസോണിനെ സംരക്ഷിക്കാൻ രംഗത്തെത്തുക. സ്പെയിൻ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവ ഇതിനകം 260 മില്യൺ യൂറോ (277 മില്യൺ യുഎസ് ഡോളർ) വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലാറ്റിൻ അമേരിക്കയും പദ്ധതിയുടെ ഭാഗമാകും.ഗ്ലോബൽ ഗേറ്റ്‌വേ പദ്ധതിക്ക് കീഴിൽ 2027-ഓടെ ലാറ്റിനമേരിക്കയിൽ 45 ബില്യൺ യൂറോ നിക്ഷേപിക്കുമെന്നും ഈയൂ അറിയിച്ചു.മഴക്കാടുകൾക്ക് പുറമെ ഉഷ്ണമേഖലാ കാടുകളും സംരക്ഷിക്കും. വനനശീകരണത്തിൻ്റെ തോത് കുറയ്ക്കുന്നതിനൊപ്പം കാർബൺ ബഹിർഗമനം തടയുക, കാർബൺഡൈ ഓക്സൈഡ് നിയന്ത്രിക്കുക തുടങ്ങി വൻ കിട പദ്ധതികളാണ് ആമസോൺ സംരക്ഷണത്തിലൂടെ വിഭാവനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...