ട്രിപ്പ് റദ്ദാക്കിയാൽ സ്മാർട്ട് ടാക്സി ഡ്രൈവർമാർക്ക് സൗദിയിൽ 4,000 റിയാൽ പിഴ ചുമത്തും. ഉപയോക്താക്കളിൽ നിന്നുള്ള യാത്രാ അപേക്ഷ സ്വീകരിച്ച ശേഷം ട്രിപ്പ് റദ്ദാക്കിയാലാണ് സ്മാർട്ട് ടാക്സി ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കുക. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും സുഗമമായ ടാക്സി സർവ്വീസ് വാഗ്ദാനം ചെയ്യുന്നതിനുമാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണൽ ഇൻഫർമേഷൻ സെന്ററിന് കീഴിലുള്ള ഷോമോസ് സെക്യൂരിറ്റി സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ട് ടാക്സികൾ, ടാക്സി ബ്രോക്കർമാർ, ഗൈഡ്സ് എന്നിവയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങളിലെ വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഭേദഗതികൾ പ്രകാരം, ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ അംഗീകാരം നേടിയ ശേഷം സ്മാർട്ട് ടാക്സി ഡ്രൈവർമാർക്ക് ലൈസൻസ് ലഭിച്ച നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റുന്നതും അനുവദനീയമാണ്.