കുട്ടികളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂൾ കാന്റീനുകളിൽ പരിശോധന നടത്തി ദുബായ് മുനിസിപ്പാലിറ്റി. സ്കൂളുകൾ എമിറേറ്റിന്റെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ദുബായിലെ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാന്റീനുകളിൽ ദുബായ് മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തിയത്. 350-ലധികം ഫീൽഡ് പരിശോധനകളാണ് ഇതിനോടകം പൂർത്തിയാക്കിയത്.
വിദ്യാർത്ഥികളുടെ ആരോഗ്യം, സുരക്ഷ, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉയർന്ന ഭക്ഷ്യ സുരക്ഷാ നിലവാരം ഉറപ്പുവരുത്തുന്നതിനായാണ് മുനിസിപ്പാലിറ്റിയുടെ ഈ നീക്കം. കൂടാതെ ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതും ആരോഗ്യത്തിന് ഗുണപ്രദമായ രീതിയിലാണോയെന്ന് ശ്രദ്ധിക്കുന്നതിനോടൊപ്പം വൃത്തിഹീനമായ അന്തരീക്ഷത്തിലല്ല ഭക്ഷണം ഉണ്ടാക്കുന്നതെന്ന് ഉറപ്പാക്കുകയുമാണ് മുനിസിപ്പാലിറ്റി ഇതുവഴി ലക്ഷ്യമിടുന്നത്. തുടർന്നും ഇത്തരം പരിശോധനകൾ വിവിധ മേഖലകളിൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.