ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ച് നയൻതാര. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചാണ് നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിക്കുന്നത്.
മക്കൾക്ക് ഒപ്പമുള്ള പോസ്റ്റിന് പുറമെ ജവാന്റെ ട്രെയിലറും നയൻതാര പങ്കുവച്ചിട്ടുണ്ട്. മുൻപ് തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമെല്ലാം വിഘ്നേശ് ശിവന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ ആയിരുന്നു നയൻതാര പങ്കുവച്ചിരുന്നത്.
‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഇതിനോടകം 336 കെ ഫോളോവേഴ്സിനെ ആണ് നയൻതാര സ്വന്തമാക്കിയിരിക്കുന്നത്.