സെപ്റ്റംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ ഇന്ധനവില കമ്മിറ്റി. ഓഗസ്റ്റിനേക്കാൾ ഇന്ധനവില സെപ്റ്റംബറിൽ വർധിപ്പിച്ചിട്ടുണ്ട്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.42 ദിർഹമാണ് പുതുക്കിയ വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.31 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.23 ദിർഹം, ഡീസൽ ലിറ്ററിന് 3.40 ദിർഹവുമാണ് പുതുക്കിയ വില. സെപ്റ്റംബർ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
ഓഗസ്റ്റ് മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.14 ദിർഹം, സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.02 ദിർഹം, ഇ-പ്ലസ് 91 പെട്രോളിനും ഡീസലിനും ലിറ്ററിന് 2.95 ദിർഹം എന്നിങ്ങനെയായിരുന്നു വില. ഈ വർഷം ഏപ്രിൽ, ജൂൺ മാസങ്ങളിൽ മാത്രമായിരുന്നു ഇന്ധനവില കുറവ് നിശ്ചയിച്ചിരുന്നത്.