ഫുജൈറയിൽ അതിശക്തമായ ഇടിയും മഴയും ആലിപ്പഴ മഴ പെയ്തു. കൂടാതെ 12-15 മീറ്റർ വ്യാസമുള്ള ഒരു മിനി ടൊർണാഡോ ചുഴലിക്കാറ്റും വീശിയെന്നാണ് റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 15 മിനിറ്റോളം ഇത് നീണ്ടു നിന്നു. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ വൈറലാണ്.
ഇടിമിന്നലിൽ നിന്ന് ഭൂമിയിലേക്ക് വ്യാപിക്കുന്ന വായുവിനെ ഭ്രമണം ചെയ്യുന്ന ചുഴലികാറ്റാണ് ടൊർണാഡോ. ‘ഡസ്റ്റ് ഡെവിൾസ്’ എന്നും അറിയപ്പെടുന്ന മണൽ ചുഴലിക്കാറ്റുകൾ സാധാരണയായി ഉണ്ടാവാറുണ്ട്. യുഎഇയിൽ ഇത് അസാധാരണമല്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, അൽ ഐനിൽ ഒരു മിനി ടൊർണാഡോ കാണപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. തുടർന്ന് കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. അതേസമയം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഷാർജയിൽ ഒരു ചെറിയ ചുഴലിക്കാറ്റ് ഉണ്ടായിട്ടുണ്ട്.