പുടിനെ പ്രതിരോധത്തിലാക്കിയ പട്ടാളമേധാവി യെവ്ഗേനി പ്രിഗോഷിന്റെ തിരോധാനം; ലോകം വിരൽചൂണ്ടുന്നത് ആരിലേയ്ക്ക്?

Date:

Share post:

റഷ്യയിലെ സ്വകാര്യ സൈനിക സംഘമായ വാ​ഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗേനി പ്രിഗോഷിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ തുടരുകയാണ്. വിമാന അപകടത്തിൽ മരിച്ചതാണെന്നും കൊല്ലപ്പെട്ടതാണെന്നും മരിച്ചിട്ടില്ലെന്നുമുള്ള വാദങ്ങൾ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ശക്തമായിക്കൊണ്ടിരിക്കുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുമ്പോഴും ലോകം വിരൽ ചൂണ്ടുന്നത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനിലേയ്ക്ക് തന്നെയാണ്.

പുടിനെ മുൾമുനയിൽ നിർത്തിയ പട്ടാളമേധാവി യെവ്ഗേനി പ്രിഗോഷിൻ ആഗോളശ്രദ്ധനേടുന്നത് ഉക്രെയ്ൻ യുദ്ധകാലത്താണ്. യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യക്കൊപ്പം നിന്ന് ഉക്രെയിനെതിരെ പോരാടിയ സംഘമായിരുന്നു പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള സ്വകാര്യ സൈനിക സംഘമായ വാഗ്നർ. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം യുദ്ധത്തിനായി റഷ്യ വാഗ്നർ സംഘത്തിന് ആയുധങ്ങൾ നൽകാതായതോടെ പ്രിഗോഷിൻ്റെ നേതൃത്വത്തിലുള്ള സംഘം റഷ്യക്കെതിരെ തിരിയുകയായിരുന്നു. അങ്ങനെ റൊസ്തോവ് -ഓൺ -ഡോണിലെ സൈനിക ആസ്ഥാനം പിടിച്ചെടുത്ത വാഗ്നർ സംഘം മോസ്കോയിലേക്ക് മാർച്ച് നടത്തുകയായിരുന്നു. ഉക്രയ്നിലെ തങ്ങളുടെ ക്യാമ്പുകൾ റഷ്യൻ സൈന്യം ആക്രമിച്ചെന്നായിരുന്നു സംഘത്തിന്റെ ആരോപണം.

തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ആവശ്യപ്രകാരം ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ ഇവരുമായി ചർച്ച നടത്തുകയും പ്രിഗോഷിൻ സായുധകലാപനീക്കം അവസാനിപ്പിക്കുകയുമായിരുന്നു. തുടക്കത്തിൽ വാഗ്നർ സംഘം റഷ്യയെ പിന്നിൽനിന്ന് കുത്തിയെന്ന് ആരോപ്പിച്ച പുടിൻ പിന്നീട് വാഗ്നർ സംഘത്തിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സംഘത്തിന് രാജ്യത്ത് തുടരാൻ അനുമതി നൽകുകയും ചെയ്തു. വാഗ്നർ സൈനികർക്ക് റഷ്യൻ സൈന്യത്തിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ചേരാമെന്നും പുടിൻ നിർദേശിച്ചു. പ്രിഗോഷിൻ ബലാറസിലേക്ക് മാറിയെങ്കിലും പിന്നീട് സെന്റ് പീറ്റേഴ്സ്ബർഗിലെ വസതിയിലേക്ക് തിരിച്ചെത്തിയിരുന്നു.

തന്നെ പ്രതിരോധത്തിലാക്കിയ പ്രിഗോഷിനെതിരെയുള്ള വിരോധം ഉള്ളിലൊതുക്കിയാണ് പുടിൻ സംഘത്തെ വീണ്ടും രാജ്യത്തേയ്ക്ക് ക്ഷണിച്ചതെന്നും അതിന് പിന്നിൽ ​ഗൂഢമായ അജണ്ടയുണ്ടായിരുന്നുവെന്നുമാണ് ലോകം പറയാതെ പറയുന്നത്. ഇതിനിടെയാണ് പ്രിഗോഷിനെ കാണാതാകുന്നത്. പ്രിഗോഷിൻ സഞ്ചരിച്ച വിമാനം തകർന്നു വീണതാണെന്നാണ് റഷ്യ വ്യക്തമാക്കിയത്. എന്നാൽ, വിമാനം വ്യോമസേന വെടിവെച്ചിടുകയായിരുന്നുവെന്നാണ് വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലിഗ്രാം ചാനലായ ​ഗ്രോസോൺ വാദിച്ചത്. പ്രിഗോഷിൻ സഞ്ചരിച്ച വിമാനം അവസാന 30 സെക്കൻഡിൽ 28,000 അടി ഉയരത്തിൽനിന്ന് 8000 അടിയോളം താഴ്ചയിലേക്ക് പതിച്ചെന്ന് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ പറയുന്നു. വിമാനത്തിന് സാങ്കേതികമായി തകരാറില്ലായിരുന്നു എന്ന് വിദഗ്ധരും വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നിൽ തങ്ങളല്ലെന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പുടിനെ കുറ്റപ്പെടുത്തി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും രം​ഗത്തെത്തി. എന്നാൽ തെളിവുകൾ ഒന്നും അവശേഷിക്കാതെ പ്രിഗോഷിന്റെ തിരോധാനം ഇന്നും ചർച്ചയാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...