വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് സൂചന നൽകി കെ.മുരളീധരൻ എംപി. പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
‘കെ.കരുണാകരൻ സ്മാരക നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഈ ലോക്സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തിൽ ഉൾപ്പെടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാനാണ് ആഗ്രഹിക്കുന്നുണ്ട്. വിശദ വിവരങ്ങൾ ആറാം തീയതിക്ക് ശേഷം വ്യക്തമാക്കാം’ എന്നും കെ മുരളീധരൻ പറഞ്ഞു.