ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആഘോഷം കെങ്കേമമാക്കാൻ ഓണച്ചന്ത ഒരുക്കി സഫാരി ഹൈപ്പർമാർക്കറ്റ്. യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുകളിൽ ഒന്നായ സഫാരിയിലെ ഓണച്ചന്തയുടെ ഉദ്ഘാടനം റേഡിയോ ജോക്കി ഫസലുവും എഴുത്തുകാരി ഷെമിയും ചേർന്ന് നിർവഹിച്ചു. ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് പുതിയൊരു ഓണം ഷോപ്പിങ് അനുഭവം സമ്മാനിക്കുകയാണ് സഫാരി.
സഫാരിയിൽ ഇത് നാലാം തവണയാണ് ഓണച്ചന്ത സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വലിയ വിലക്കുറവിലും മികച്ച ഓഫറുകളോടെയുമാണ് ഉപന്നങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഓണസദ്യക്ക് ആവശ്യമായ പച്ചക്കറികൾ, ഓണക്കോടികൾ, മൺപാത്രങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയവയെല്ലാം ഓണച്ചന്തയുടെ ഭാഗമായി സഫാരിയിൽ ഒരുക്കിയിട്ടുണ്ട്. പൂക്കളം ഒരുക്കാൻ ആവശ്യമായ വിവിധതരം പൂക്കളുടെ വലിയശേഖരമാണ് ഇവിടെ കാണാൻ സാധിക്കുക.
ഓണത്തിന്റെ പ്രത്യേക ആകർഷണമായ സദ്യയും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. അതിരുചികരമായ 25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ഓണസദ്യ അഡ്വാൻസ് ബുക്ക് ചെയ്യുന്നവർക്ക് ഒരു കസവുമുണ്ട് ഓണക്കോടിയായി സമ്മാനിക്കുകയും ചെയ്യും.