ചന്ദ്രയാൻ മൂന്നിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായെന്ന് ഐ.എസ്.ആർ.ഒ. രണ്ടാം തവണയും ഡീബൂസ്റ്റിംഗ് നടത്തി വിക്രം ലാൻഡർ മോഡലിനെ ചന്ദ്രോപരിതലത്തിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ എത്തിച്ചു. ഭ്രമണപാത 134 കിലോമീറ്ററകലെയാണ്. ഇനി സോഫ്റ്റ് ലാൻഡിംഗ് നടപടികൾക്കായി ചന്ദ്രനിലെ സൂര്യോദയത്തിനായുള്ള കാത്തിരിപ്പാണ്. ബുധനാഴ്ച വൈകിട്ട് 5.45ന് വിക്രം പേടകം ചന്ദ്രനിൽ അതിവിജയകരമായി ഇറങ്ങും. ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായുള്ള പരിശോധനകളും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.