ഉദ്യോഗാർത്ഥികൾക്ക് നിരവധി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് യുഎഇയിലെ ബാങ്കിംഗ് മേഖല. യുഎഇയിലെ വിവിധ ബാങ്കുകളിലേക്ക് സെയില്‍സ് ഓഫീസര്‍മാരെയാണ് നിയമിക്കുന്നത്. അംഗീകൃത ബിരുദവും ബാങ്കിംഗ് മേഖലയില്‍ 2 മുതല്‍ 5 വര്‍ഷം വരെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 5,000 ദിര്‍ഹം മുതല്‍ 7,000 ദിര്‍ഹം വരെയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളത്തിന് പുറമെ രാജ്യത്തെ തൊഴില്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കും. ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളും പേര്‍സണല്‍ ലോണും ലഭ്യമാക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ആശയവിനിമയശേഷി ഉള്ളവർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെട്ടാൽ ഉടൻ ജോലിയില്‍ പ്രവേശിക്കാന്‍ ഉദ്യോഗാർത്ഥികൾ തയ്യാറായിരിക്കണം.
ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ദുബായ് ദെരയിലെ പോര്‍ട്ട് സയീദില്‍ അല്‍ മസൂദ് ടവര്‍ 2, ഓഫീസ് നമ്പര്‍ 302-ലാണ് ഇന്റര്‍വ്യൂ നടത്തപ്പെടുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകള്‍ ഉൾപ്പെടെ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.