18-ാമത് എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക പന്ത് പുറത്തിറക്കി. ഏഷ്യൻ ഫുഡ്ബോൾ കോൺഫെഡറേഷനും (എഎഫ്സി) ആഗോള കായിക ഉൽപന്ന നിർമ്മാതാക്കളായ കെൽമിയും ചേർന്നാണ് പന്ത് പുറത്തിറക്കിയത്. വോർടെക്സ് എ.സി23 എന്നാണ് പന്തിന് നൽകിയിരിക്കുന്ന ഔദ്യേഗിക നാമം. നൂതന ഡിസൈനിലും സാങ്കേതിക വിദ്യകളോടെയുമാണ് പന്ത് രൂപകൽപന ചെയ്തിരിക്കുന്നത്.
2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിന്റെ 6 ലോകകപ്പ് വേദികൾ ഉൾപ്പെടെ 8 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടത്തപ്പെടുക. 24 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എ-യിലാണ്. മത്സരത്തിൽ ഗ്രൂപ്പ് ബി-യിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്.