മധ്യവേനല്‍ അവധിക്കാലത്ത് വിമാനയാത്രക്കാരുടെ തിരക്ക് എറുന്നത് കണക്കിലെടുത്ത് വിമാന കമ്പനികളുടെ നീക്കം. അബുദാബി, ദുബായ് വിമാനത്താവളങ്ങളിലേക്ക് വിമാന കമ്പനികൾ ഷട്ടില്‍ ബസ് സര്‍വ്വീസുകൾ ഏര്‍പ്പെടുത്തി.
സൗജന്യമായാണ് യാത്രയെന്നും വിമാനകമ്പനികൾ പറഞ്ഞു. ഇത്തിഹാദ് എയര്‍വേസ് , എമിറേറ്റ്സ് എയര്‍ലൈന്‍സ് എന്നിവയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം. അല്‍െഎനിലെ യാത്രക്കാര്‍ക്കായും ഇത്തിഹാദ് ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തിഹാദ് എയര്‍വേസില്‍ യാത്രചെയ്യാന്‍ ടിക്കറ്റെടുത്ത ദുബായിലെ താമസക്കാര്‍ക്ക് അബുദാബി വിമാനത്താവളത്തിലേക്കും എമിറേറ്റില്‍ യാത്രചെയ്യാന്‍ ടിക്കറ്റെടുത്ത അബുദാബിയിലെ താമസക്കാര്‍ക്ക് ദുബായ് വിമാനത്താവളത്തിലേക്കുമാണ് ബസ് സര്‍വ്വീസ് ലഭ്യമാവുക.
ദുബായ് ഷെയ്ക് സായിദ് റോഡിലെ അല്‍വാസല്‍ സെന്ററില്‍ നിന്നാണ് അബുദാബിയിലേക്കുളള ബസ് സര്‍വ്വീസ്. അബുദാബി കോര്‍ണിഷ് റോഡിലെ എമിറേറ്റ്സ് ഓഫീസിന്റെ മുന്നില്‍നിന്നാണ് ദുബായിലേക്കുളള ബസ്സുകൾ. 75 മിനിറ്റാണ് കണക്കാക്കപ്പെടുന്ന യാത്രാ ദൈര്‍ഘ്യം. സൗജന്യയാത്രയ്ക്ക് സാധുവായ വിമാനടിക്കറ്റ് കയ്യില്‍ കരുതണം.
ഇരുവിമാനത്തിലേയും യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യവും വിമാനകമ്പനികൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ലഗേജ് ഈ കേന്ദ്രങ്ങളിലെ എയര്‍ ലൈന്‍ ഓഫീസുകളില്‍ കൈമാറുന്നതിനും ബോര്‍ഡിംഗ് പാസ് നേടുന്നതിനും അവസരമുണ്ട്.