ബാഗ്ദാദിൽ നിന്ന് ദുബായിലേക്കുള്ള ഇറാഖി എയർലൈൻസ് യാത്രാവിമാനത്തിൽ കയറ്റിക്കൊണ്ടുപോയ കരടി വിമാനത്തിന്റെ കാർഗോ ഹോൾഡിൽ നിന്ന് പുറത്ത് ചാടിയ സംഭവത്തിൽ ഇറാഖി എയർലൈൻസ് ക്ഷമാപണം നടത്തി.
കരടി പുറത്ത് ചാടിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2-ൽ നിന്ന് ഇതേ വിമാനത്തിന്റെ മടക്കയാത്ര വൈകുകയായിരുന്നു.
തുടർന്ന് യാത്ര വൈകിയ സംഭവത്തിൽ യാത്രക്കാരോട് ഇറാഖി എയർലൈൻസ് കമ്പനി ക്ഷമ ചോദിച്ചു. വിമാനം ഒരു മണിക്കൂറിലധികം വൈകിയെന്നും കാർഗോ ഹോൾഡിലെ കരടിയാണ് കാരമായതെന്നും നിരവധി യാത്രക്കാർ പരാതിപ്പെട്ടു.