യുഎഇയിലെ പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ വകുപ്പുമായി സഹകരിച്ച് ബീച്ച് സുരക്ഷാ ആവശ്യകതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫലപ്രദമായ കാമ്പയിൻ വിജയകരമായി നടപ്പാക്കി അബുദാബി സിറ്റി മുനിസിപ്പാലിറ്റി.
.
അബുദാബിയിലെ ബീച്ചുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അവശ്യ നടപടികളെക്കുറിച്ച് ബീച്ച് യാത്രക്കാർക്കിടയിൽ അവബോധം വളർത്താനുമാണ് കാമ്പയിൻ. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി, പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്, ആസ്റ്റർ ഹോസ്പിറ്റൽ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കിയത്.
അപകടങ്ങൾ ലഘൂകരിക്കുന്നതിനും എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം സ്ഥാപിക്കുന്നതിനുമുള്ള പ്രതിരോധ തന്ത്രങ്ങൾക്ക് ഊന്നൽ നൽകി. കൂടാതെ, ബീച്ചുകളിലെ മാലിന്യങ്ങൾ ഉത്തരവാദിത്തത്തോടെ സംസ്കരിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിച്ചു, അതുവഴി എല്ലാ ബീച്ച് യാത്രക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നുതിനും കാമ്പയിൻ ഊന്നൽ നൽകുന്നു.