അറ്റകുറ്റപ്പണി നടക്കുന്നത് മൂലം ഷാർജ-മലീഹ റോഡിന്റെ ഒരു ഭാഗം മൂന്നാഴ്ച്ചത്തേക്ക് അടച്ചിടുമെന്ന് ആർടിഎ അറിയിച്ചു. മലീഹ റോഡിന്റെ ശൈഖ് ഖലീഫ സ്ട്രീറ്റിന്റെ ഇന്റർ സെക്ഷനിലേക്കുള്ള ഒരു ഭാഗമാണ് അടച്ചിടുക. ഓഗസ്റ്റ് ആറ് ഞായറാഴ്ച മുതൽ ഓഗസ്റ്റ് 27 വരെ മൂന്നാഴ്ച്ചത്തേക്കാണ് അടച്ചിടുക.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചടുന്നത്. ഈ കാലയളവിൽ വാഹനം ഓടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് ട്രാഫിക് മാനേജ്മെന്റ് അറിയിച്ചു. ഇവർ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുകയും വേണം.