ഒരു കാലത്ത് മലയാള സിനിമയുടെ ആക്ഷൻ ക്വീൻ ആയിരുന്നു വാണി വിശ്വനാഥ്. സംഘട്ടന രംഗങ്ങളിൽ ഇത്രയും നന്നായി ഫൈറ്റ് ചെയ്യുന്ന മറ്റൊരു നടി ഇന്നുവരെ മലയാള സിനിമാ മേഖലയിലില്ല. ഇപ്പോഴിതാ നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണായകമായ ഒരു വേഷം അവതരിപ്പിച്ച് മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വാണി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അതേസമയം ശ്രീനാഥ് ഭാസി ഭാഗമാകുന്ന അമ്പതാമത്തെ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. അതിന്റെ സന്തോഷവും ശ്രീനാഥ് ഭാസി ചിത്രത്തിന്റെ ലൊക്കേഷനിൽ പങ്കുവച്ചു. പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും മാമന്നൻ എന്ന തമിഴ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത് ശ്രദ്ധയാകർഷിച്ച രവീണ രവിയാണ് ഈ ചിത്രത്തിലെ നായിക. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ശ്രീജാ രവിയുടെ മകളാണ് മലയാളി കൂടിയായ രവീണാ രവി. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ഒരു ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രമെന്ന് സംവിധായകൻ ജോ ജോർജ് വ്യക്തമാക്കി. മകളെ രക്ഷിക്കാനായി അച്ഛനും ഭർത്താവും നടത്തുന്ന ശ്രമങ്ങളുടെ കഥ പറയുന്ന ചിത്രം ഒരു ത്രില്ലർ മൂഡിലാണ് ഇരിക്കുന്നത്.
സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ ഇരിക്കുന്നത്. ‘കുമ്പാരീസ്’, ‘വീകം’, ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘കനകരാജ്യം’ എന്നിവയിലൂടെ ശ്രദ്ധയാകര്‍ഷിച്ചയാളാണ് സാഗര്‍. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ. ഛായാഗ്ദഹണം നിര്‍വഹിക്കുന്നത് സനീഷ് സ്റ്റാൻലിയാണ്. എഡിറ്റിംഗ് നൗഫൽ അബ്ദുള്ള. കലാസംവിധാനം സഹസ് ബാലയും കോസ്റ്റ്യും ഡിസൈൻ വിപിൻദാസുമാണ്. മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ നിർവഹിക്കുന്നു. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ശരത് സത്യ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് അഖിൽ കഴക്കൂട്ടം, വിവേക്, വിനോദ്, വിഷ്ണു. പ്രൊജക്റ്റ് ഡിസൈൻ സ്റ്റീഫൻ വല്യാറയും. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് പി സി വർഗീസ്, സുജിത് അയണിക്കൽ, ഫോട്ടോ ഷിജിൻ രാജ്, പിആര്‍ഒ വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.