വിശുദ്ധ ഖുർആനിനെ അവഹേളിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിശുദ്ധ ഗ്രന്ഥം കത്തിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് അവസാനിപ്പിക്കാൻ പ്രായോഗിക നടപടികളുണ്ടാകണമെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ.
57 മുസ്ലീം രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെ (OIC) വിദേശകാര്യ മന്ത്രിമാരുടെ കൗൺസിനെ (CFM) അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. സ്വീഡൻ, ഡെന്മാർക്ക് തുടങ്ങിയ നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ അവഹേളിക്കുകയും കത്തിക്കുകയും ചെയ്യുന്ന സംഭവങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനാണ് 14-ാമത് ഇസ്ലാമിക് ഉച്ചകോടിക്ക് നേതൃത്വം നൽകുന്ന സൗദി അറേബ്യയുടെ അഭ്യർത്ഥന പ്രകാരമാണ് യോഗം വിളിച്ചത്.
ഇത്തരം പ്രവർത്തികളെ നേരിടാൻ പ്രായോഗികവും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളാൻ ഒഐസി അംഗരാജ്യങ്ങളോട് ഒന്നിച്ചുനിൽക്കാൻ ഫൈസൽ രാജകുമാരൻ ആഹ്വാനം ചെയ്തു.