കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് ഇന്ത്യൻ സ്വവർഗ ദമ്പതിമാരായ അമിത്ഷായും ആദിത്യ മദിരാജും. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. യാന ഷാ മദിരാജു എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ‘ലോകം ഞങ്ങളുടെ യാനയെ കണ്ടു’ എന്ന അടി കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.
ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. മൂന്നു വർഷം മുൻപ് അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ഹിന്ദു ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പരസ്പരം പ്രണയത്തിലാകുകയായിരുന്നു.
നേരത്തേ ഇവർ പങ്കുവച്ച ഒരു വിഡിയോയിൽ ഇവർക്ക് ജനിച്ച കുഞ്ഞ് പെൺകുട്ടിയാണെന്നും യാന എന്നാണ് കുഞ്ഞിന്റെ പേര് എന്നും വെളിപ്പെടുത്തിയിരുന്നു. വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. സ്വവർഗ ദമ്പതിമാർ ആയതിനാൽ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താൻ ഒരുപാട് കഷ്ടപ്പെട്ടെന്നും വിഡിയോയിൽ ഇവർ വെളിപ്പെടുത്തിയിരുന്നു.