ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും നിയമലംഘനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനായ മെട്രാഷിലൂടെ റിപ്പോർട്ട് ചെയ്യാനുള്ള സേവനം നിലവിൽ വന്നു. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ, നിരോധിത വസ്തുക്കൾ കൈവശം വെക്കുക,നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിക്കുക, പൊതു സൗകര്യങ്ങൾ നശിപ്പിക്കുക, താമസക്കാരെ അപകടത്തിലാക്കുക എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാനാകും.
മെട്രാഷിലെ കമ്യൂണിറ്റി പൊലീസ് വിൻഡോയിലെ സുരക്ഷ സേവനങ്ങൾ വഴിയാണ് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കുക. പൊതുജനങ്ങൾക്ക് ഇടയിൽ സുരക്ഷ കൈവരിക്കുന്നതിനും സുരക്ഷ നടപടികളിൽ സമൂഹത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് സേവനത്തിന്റെ ലക്ഷ്യം. ഇതിനായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗവുമായാണ് പുതിയ സേവനങ്ങളെന്നും കമ്യൂണിറ്റി പൊലീസ് വിൻഡോയിൽ സേവനം ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
ഉപേക്ഷിക്കപ്പെട്ട കെട്ടിടം, സൗകര്യങ്ങൾ നശിപ്പിക്കൽ, ചട്ടങ്ങളുടെ ലംഘനം, നിരോധിത വസ്തുക്കളുടെ വിൽപനയും കൈവശം വെക്കലും, താമസക്കാരെ അപകടത്തിലാക്കുന്ന കാര്യങ്ങൾ എന്നിവ സംബന്ധിച്ച് മെട്രാഷ് ആപ്ലിക്കേഷനിലെ കമ്മ്യൂണിറ്റി പൊലീസ് വിൻഡോയിലെ സുരക്ഷ സേവനങ്ങൾ വഴി ഉപയോക്താക്കൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവന വെബ്സൈറ്റായ www.moi.gov.qa വഴി നിരവധി സേവനങ്ങളാണ് പൗരന്മാർക്കും താമസക്കാർക്കും കമ്പനികൾക്കും ആഭ്യന്തര മന്ത്രാലയം നൽകുന്നത്. റെഡിസൻസി സേവനങ്ങൾ, ട്രാഫിക് സേവനങ്ങൾ,യാത്ര അറിയിപ്പ്, എൻട്രി വിസ സേവനങ്ങൾ, എൻ.ഒ.സി, ട്രാവൽ പെർമിറ്റ്, സുരക്ഷാ സിസ്റ്റം, തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവ സേവനങ്ങളാണ്.