ഡൽഹിയിൽ കോടതി പരിസരത്ത് അഭിഭാഷകർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വെടിവെപ്പ്. ഡൽഹിയിലെ തിസ് ഹസാരി കോടതി വളപ്പിലാണ് വെടിവെപ്പുണ്ടായത്. അഭിഭാഷകരും ഇവരുടെ ജീവനക്കാരും ചേരിതിരിഞ്ഞ് സംഘർഷത്തിലേർപ്പെടുകയായിരുന്നു. ഇതിനെത്തുടർന്നാണ് അഭിഭാഷകരിൽ ചിലർ വെടിയുതിർത്തത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കോടതി വളപ്പിൽ നടന്ന സംഭവം അപലപനീയമാണെന്ന് ഡൽഹി ബാർ കൗൺസിൽ ചെയർമാൻ കെ.കെ. മനാൻ പറഞ്ഞു. തോക്കിന് ലൈസൻസ് ഉണ്ടോ ഇല്ലയോ എന്നത് പരിശോധിക്കണം. ലൈസൻസുള്ള തോക്കായാലും അഭിഭാഷകൻ എന്നല്ല ആരും അത് കോടതി വളപ്പിൽ ഉപയോഗിക്കാൻ പാടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.