വനിതാ സിംഗിൾസ് ബാഡ്മിന്റൺ റാങ്കിങ്ങിൽ 15-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് പിവി സിന്ധു. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ ഫലമായാണ് താരം ലോക റാങ്കിങ്ങിൽ 15-ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടത്. റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയിരുന്ന സിന്ധു 2023 ഏപ്രിലിൽ പത്തിൽ നിന്ന് പുറത്തായിരുന്നു. നിലവിൽ 13 ടൂർണമെന്റുകളിൽ നിന്ന് 51,070 പോയന്റാണ് സിന്ധുവിനുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ സിന്ധു നിലവിൽ കാനഡ ഓപ്പണിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
റാങ്കിങ്ങിൽ പുരുഷ സിംഗിൾസിൽ ഏറ്റവും മുന്നിലുളള ഇന്ത്യൻ താരം മലയാളി കൂടിയായ എച്ച്.എസ് പ്രണോയ് ആണ്. എട്ടാം സ്ഥാനത്താണ് താരമിപ്പോൾ. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായാജ് റങ്കിറെഢി – ചിരാഗ് ഷെട്ടി സഖ്യം മൂന്നാം റാങ്ക് സ്വന്തമാക്കി.