തൊഴിൽ നഷ്ട ഇൻഷുറൻസിൽ പിഴകൂടാതെ അംഗമാകാനുളള സമയപരിധ നീട്ടിയെന്ന് യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2023 ജൂലൈ 1 ന് പകരം 2023 ഒക്ടോബർ 1 വരെയാണ് കാലാവധി നീട്ടിയത്.
ഒക്ടോബർ 1ന് മുമ്പ് പദ്ധതിയിൽ അംഗമായില്ലെങ്കിൽ മാത്രമേ പിഴ ഈടാക്കൂ എന്നും യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. എല്ലാ പൗരന്മാർക്കും താമസക്കാർക്കും രജിസ്റ്റർ ചെയ്യാനും പദ്ധതിയുടെ ആനുകൂല്യങ്ങൾ ആസ്വദിക്കാനും അനുവദിക്കുന്നതിനാണ് തീയതി മാറ്റിവച്ചതെന്നാണ് വിശദീകരണം.
രജിസ്റ്റർ ചെയ്യാത്തവർക്ക് 400 ദിർഹമാണ് പിഴ ഈടാക്കുക. കുടിശ്സിഖ മുടങ്ങിയാൽ 200 ദിർഹവും അധികം പിഴ നൽകേണ്ടിവരും. ജീവനക്കാർക്ക് http://iloe.ae, iloe സ്മാർട്ട് ആപ്ലിക്കേഷൻ, കിയോസ്‌ക് ഉപകരണങ്ങൾ, എടിഎമ്മുകൾ, ബിസിനസ് സേവന കേന്ദ്രങ്ങൾ, എക്‌സ്‌ചേഞ്ച് കമ്പനികൾ (അൽ അൻസാരി എക്‌സ്‌ചേഞ്ച് പോലുള്ളവ), ബാങ്കിംഗ് ആപ്ലിക്കേഷനുകൾ, ടെലികോം കമ്പനികളുടെ ബില്ലുകൾ, ടെക്‌സ്‌റ്റ് സന്ദേശങ്ങൾ എന്നിവ വഴി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.