ഖത്തറില്‍ സംഘിടിപ്പിച്ചിരിക്കുന്ന ഫിഫ ലോകകപ്പ് 2022ന് സുരക്ഷയൊരുക്കാന്‍ ബ്രിട്ടീഷ് സൈന്യവും. ബ്രിട്ടന്റെ റോയൽ എയർഫോഴ്സും റോയൽ നേവിയുമാണ് ഖത്തറുമായി സഹകരിക്കുന്നത്. ബ്രീട്ടീഷ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
റോയൽ നേവിയുടെ പിന്തുണയോടെ സമുദ്ര സുരക്ഷ, വേദികളിലെ പരിശോധന, സുരക്ഷാആസൂത്രണം, സുരക്ഷാസേനാ വിന്യാസം തുടങ്ങിയ മേഖലകളില്‍ ബ്രിട്ടീഷ് സേന പ്രവര്‍ത്തിക്കും, ഖത്തറിന്റെ ആകാശ സുരക്ഷയിലും ബ്രിട്ടീഷ് സേനയുടെ സഹായമുണ്ടാകും. ബ്രിട്ടന്റെ റോയല്‍ എന്ഫോഴ്സിന്റേയും ഖത്തര്‍ അമീരി എയര്‍ഫോഴ്സിന്റേയും സംയുക്ത വിഭാഗമായി 12 സ്ക്വാഡ്രോണ്‍ സംഘമാണ് ആകാശ നിരീക്ഷണത്തിന് ഉണ്ടാവുക.
ഖത്തര്‍ പ്രസിഡന്റ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമജ് അല്‍ഥാനിയുടെ ബ്രിട്ടീഷ് സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് പ്രതിരോധ വകുപ്പിന്റെ പ്രഖ്യാപനം. ഖത്തറുമായുളള പ്രതിരോധ, സൈനിക പങ്കാളിത്തം ലോകകപ്പ് വേദിയിലും ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് എം.പി പറഞ്ഞു.