പങ്കാളിയെ കൊലപ്പെടുത്തി: മൃതദേഹം കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ചു

Date:

Share post:

മുംബൈയിൽ പങ്കാളിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 56 കാരൻ അറസ്റ്റിൽ. മുംബൈയിലെ മിരാ റോഡിലെ അപ്പാർട്ട്മെന്റിലാണ് സംഭവം.

കഴിഞ്ഞ മൂന്ന് വർഷമായി പ്രതി മനോജ് സഹാനിയും പങ്കാളി സരസ്വതി വൈദ്യയും (36) ഗീതാ നഗർ ഫേസ് ഏഴിലെ, ഗീതാ ആകാശ് ദീപ് ബിൽഡിങ്ങിലെ 704ആം നമ്പർ ഫ്‌ളാറ്റിൽ താസിച്ചു വരികയായിരുന്നു. ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയിൽ ഒരു കട നടത്തുകയാണ് മനോജ്. ഇയാൾ പങ്കാളിയുടെ മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കിയെന്നും ശരീരഭാഗങ്ങൾ കുക്കറിൽ പാകം ചെയ്തതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച വൈകിട്ടോടെയാണ് ദമ്പതികളുടെ ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നെന്ന പരാതിയുമായി താമസക്കാർ നയനഗർ പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ സംഘം നിരവധി കഷണങ്ങളാക്കിയ സ്ത്രീയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തി. അഴുകിയ ശരീരഭാഗങ്ങൾ കൊലപാതകം മൂന്നോ നാലോ ദിവസം മുമ്പ് നടന്നതാകാമെന്ന സൂചനയാണ് നൽകുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...